VISITREPORT


3 comments:

  1. പരപ്പ സ്കൂളിൻ്റെ കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത ഇരുനില കെട്ടിടവും ചോരുന്നു. മാത്രമല്ല തറയിലിട്ട ടൈൽസും ഇളകിയതിനാൽ കുട്ടികൾക്ക് ചളിയിൽ ഇരിക്കേണ്ടിയും വരുന്നു.
    മേൽ ഭാഗത്ത് നിന്നും ഇളകി വീഴുന്ന സിമൻ്റ് കട്ടകളിൽ നിന്നും ഭാഗ്യം കൊണ്ടാണ് പലകുട്ടികകളും രക്ഷപ്പെടുന്നത്..എന്താണിങ്ങനെ സംഭവിക്കാൻ കാരണം?
    ഒരു കെട്ടിടത്തിന് ഒരു വർഷം പോലും ആയുസ്സ് ലഭിക്കില്ലേ?
    തെങ്ങോല പോലും ഒരു വർഷം നിലനിൽക്കുമല്ലോ?
    പിന്നെന്താണ് ഈ സ്കൂൾ കെട്ടിടം ഇങ്ങനെ?

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. സബ്ജില്ലാ കലോൽസവം ബാക്കി തുക എവിടെ പോയി ?
    പരപ്പ സ്കൂളിൽ കഴിഞ്ഞ വർഷം നടന്ന ചിറ്റാരിക്കാൽ സബ്ജില്ലാ സ്കൂൾ കലോൽസവ ഫണ്ടിലേക്ക് പിരിച്ച ലക്ഷങ്ങളുടെ ബാക്കിയെവിടെ?
    ആരോട് ചോദിക്കാൻ അല്ലേ?
    പിരിവിനായി മാത്രം പൊതുജന മധ്യത്തിൽ വായ തുറക്കുന്ന അധ്യാപകരും പി.ടി.എ ,എസ്.എം.സി ഭാരവാഹികളുമല്ലേ നമുക്കുള്ളത്.അധ്യാപകരെല്ലാം യൂണിയൻ ഭിന്നതകളൊക്കെ മാറ്റിവച്ച് നേരിട്ട് വീടുകളിലെത്തി വായതുറന്ന് ചിരിച്ച് നാട്ടുകാരെ പഞ്ചാരയാക്കിയാണ് ലക്ഷങ്ങൾ പിരിച്ചത്.
    പിരിവിലെ ഈ ഐക്യമത്യം സ്വന്തം ജോലിയിലും അധ്യാപകർക്ക് ഉണ്ടായിരുന്നെങ്കിൽ സ്കൂളിൻ്റെ നിലവാരം എന്നേ നന്നായേനെ. കലോൽസവ ഫണ്ടിലേക്ക് ആകെ
    പിരിച്ച തുക എത്രയെന്ന് നാട്ടുകാർക്കിതുവരെ അറിവില്ല,ആരും അറിയിച്ചിട്ടുമില്ല.
    രക്ഷിതാക്കളിൽ നിന്നും ഒരു കുട്ടിക്ക് 500 എന്ന തോതിൽ നിർബന്ധിത പിരിവായിരുന്നു.പാവപ്പെട്ട പല കുടുംബങ്ങളിൽ നിന്നും 1000വും 1500ഉം നിർബന്ധ പൂർവ്വം പിടിച്ചു വാങ്ങി .അധ്യാപകർ നേരിട്ട് വീടുകളിൽ ചെന്നതിനാൽ തങ്ങളുടെ കുട്ടികളെ അധ്യാപകർ അവഗണിക്കുമെന്ന് കരുതി പലരും ഇല്ലാത്ത കാശ് ഉണ്ടാക്കി കൊടുത്തു.
    സർക്കാർ ജീവനക്കാർ അനധികൃത പണപ്പിരവിന് ഇറങ്ങുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെയിണ് പരപ്പ സ്കൂളിലെ അധ്യാപകരൊന്നായി നാട്ടുകാരെ പിഴിയാനിറങ്ങിയത്. 500 രൂപ വച്ച് 1500 വിദ്യാർത്ഥികൾക്കു തന്നെ 7.5 ലക്ഷം രൂപയായി.വ്യാപാരികളിൽ നിന്നും നാട്ടുകാരിൽ നിന്നും വേറെയും ലക്ഷങ്ങൾ.
    ഒരു സബ്ജില്ലാ കലോൽസവത്തിന് ഇത്രയും ചിലവാകുമോ?ആയില്ലെങ്കിൽ ബാക്കി എവിടെ ?ആർക്കറിയാം അല്ലേ?..
    വാൽകഷ്ണം-സാമ്പത്തിക തിരിമറികൾ നടത്താൻ മാത്രമായുള്ള ഈ ആഭാസ സ്ഥാപനത്തിൽ നിന്നും ഞാനെൻ്റെ കുട്ടിയെ കുറച്ചകലെയുള്ള മറ്റൊരു സർക്കാർ വിദ്യലയത്തിൽ ചേർത്തു

    ReplyDelete